കുത്തിയതോട്: ബഞ്ചമിൻ മോളോയ്‌സ് ക്ലബ്ബ് ഒരുക്കുന്ന വാർഷികവും പുതുവത്സരാഘോഷവും കുത്തിയതോട് ഫെസ്റ്റ് ഒന്നിനുനടക്കും. 35-ാം വർഷമാണ് ഫെസ്റ്റ് നടക്കുന്നത്. രാവിലെ ഒൻപതിന്‌ തുറവൂർ കവലയിൽനിന്ന്‌ ദീർഘദൂര ഓട്ടമത്സരം. 10-ന് ചിത്രരചനാമത്സരം, കലാകായികമത്സരങ്ങൾ മൂന്നിന്‌ ചമ്മനാട്ടുനിന്ന്‌ പ്രച്ഛന്നവേഷമത്സര റാലി, ആറിന്‌ സാംസ്‌കാരികസമ്മേളനം, ഒൻപതിന്‌ നാടകം.