കുത്തിയതോട്: ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച സി.ഐ. നവാസിന് ഞായറാഴ്ച ജന്മനാട്ടിൽ സ്വീകരണം നൽകും. വൈകീട്ട് നാലിന് കുത്തിയതോട് പഞ്ചായത്തിനുമുന്നിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തും.

പാട്ടുകുളങ്ങര കുറുമ്പിൽ പാലത്തിനുസമീപം അഞ്ചിന് നടക്കുന്ന സമ്മേളനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി എൻ.ദയാനന്ദൻ ടി.എൻ.പ്രകാശൻ, സി.രാധാകൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.