കുത്തിയതോട്: കിഴക്കേ ചമ്മനാട് ഭഗവതീക്ഷേത്രത്തിൽ ആധാരശിലാസ്ഥാപനവും ഷഢാധാര പ്രതിഷ്ഠയും നടന്നു. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ സ്വാമി പ്രതിഷ്ഠ നിർവഹിച്ചു. ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലൻ, മേൽശാന്തി ബ്രഹ്മസ്വംവെളി ഹരിദാസ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ വാസ്തുബലി നടന്നു. അഷ്ടമംഗല ദേവപ്രശ്‌ന പരിഹാര കർമങ്ങളുടെ ഭാഗമായാണ് ക്ഷേത്രങ്ങൾ പണി കഴിപ്പിക്കുന്നത്.