കുത്തിയതോട്: കിഴക്കേ ചമ്മനാട് ഭഗവതീക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്ന പരിഹാര കർമങ്ങൾ തുടങ്ങി. അയ്യമ്പള്ളി സത്യപാലൻ, ക്ഷേത്രം മേൽശാന്തി ഹരിദാസ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ ദേവപ്രശ്ന പരിഹാരകർമങ്ങൾ മഹാഗണപതിഹോമത്തോടെയാണ് ആരംഭിച്ചത്.

ഭഗവതിമാർക്കായി പണി കഴിപ്പിക്കാൻ പോകുന്ന ക്ഷേത്രസമുച്ചയത്തിന്റെ ആധാരശിലാസ്ഥാപനവും ഷഢാധാരപ്രതിഷ്ഠയും 27-ന് നടക്കും. രാവിലെ 7.30-ന് ശിവഗിരിമഠം സന്യാസി സച്ചിദാനന്ദ സ്വാമി നിർവഹിക്കും.