കുത്തിയതോട്: കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പഞ്ചായത്തംഗങ്ങൾ സമരംചെയ്തു. യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ പട്ടികജാതിക്കാരുടെയും ബി.പി.എല്ലുകാരുടെയും വീട്ടുമുറ്റം മണലിട്ടുയർത്തുന്ന പദ്ധതിയിൽ അഴിമതിയുണ്ടെന്ന് സമരക്കാർ നേരത്തേ ആരോപണമുന്നയിച്ചിരുന്നു.

പഞ്ചായത്തംഗങ്ങൾ കമ്മിറ്റിയിൽ പറഞ്ഞ കാര്യങ്ങൾ ഫോണിൽ റെക്കോഡ്‌ ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന ആരോപണവുമായിട്ടാണ് സി.പി.എം. അംഗങ്ങൾ കമ്മിറ്റി തടസ്സപ്പെടുത്തിയത്‌ പഞ്ചായത്ത്‌ പടിക്കൽ സമരം നടത്തിയത് എസ്.പ്രകാശൻ ഉദ്ഘാടനം ചെയ്തു.