കുത്തിയതോട്: ഈഡീസേ വിടയെന്ന കൊതുകുനിവാരണ തീവ്രയജ്ഞ പരിപാടിക്ക് കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡിൽ തുടക്കമായി. സ്വച്ഛ് ഭാരത് മിഷനും ആരോഗ്യവകുപ്പും കുടുംബശ്രീയും സംയുക്തമായിട്ടായിരുന്നു പരിപാടി നടത്തിയത്. കൊതുകുകളുടെ ഉറവിട നശീകരണവും ബോധവത്കണവുമായി എല്ലാ വീടുകളിലും കുടുംബശ്രീ - ആരോഗ്യ പ്രവർത്തകരെത്തി. ഇവരോടൊപ്പം പ്രദേശവാസികൾ കൂടി ചേർന്നതോടെ പ്രവർത്തകർക്ക് ആവേശമായി.

എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബാബുലാൽ, പത്മിനി ആന്റണി, ചന്ദ്രിക അനിരുദ്ധൻ, സിനി, പ്രസന്ന എന്നിവരും കുടുംബശ്രീ ഭാരവാഹികളും പങ്കെടുത്തു.