കുത്തിയതോട്: കോടംതുരുത്ത് സർഗാത്മകസംവാദ വേദി പ്രതിമാസപരിപാടിയുടെഭാഗമായി നവംബർ മൂന്നിന് നവോത്ഥാനം ആശാൻ കാവ്യങ്ങളിൽ എന്ന വിഷയത്തിൽ സാഹിത്യ സംവാദം നടത്തും.വൈകീട്ട് നാലിന് ഓഫീസ് അങ്കണത്തിൽ പ്രൊഫ. ടി.രാമൻകുട്ടി വിഷയംഅവതരിപ്പിക്കും എസ്.വി.ശ്രീകുമാർ മോഡറേറ്ററാകും.

bb

വയലാർ അനുസ്മരണം bb

വെട്ടയ്ക്കൽ: ചിത്രോദയ വായനശാല കവി വയലാർ രാമവർമ്മയെ അനുസ്മരിച്ചു. വി.ബി.പാർത്ഥസാരഥി അനുസ്മരണ പ്രഭാഷണം നടത്തി. വി.എം.നിഷാദ്, വി.വി.ജയേഷ്, കെ.ബി.റഫീക്ക്, സി.വി.ബെൻസിലാൽ, എൻ.എൻ.നിധീഷ്, കെ.കെ.സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിമാസ ചർച്ചായോഗം

പട്ടണക്കാട്: പൊന്നാംവെളി ടി.കെ.എസ് ഗ്രന്ഥശാല പ്രതിമാസ ചർച്ചായോഗം നടത്തി.ജാലിയൻ വാലാബാഗ് കൂട്ടകൊല 100ാം വർഷം എന്ന വിഷയം സി.ആർ.സതീശൻ അവതരിപ്പിച്ചു. എസ്.ശിവൻകുട്ടി അധ്യക്ഷനായി,ബി.ശോഭ ഉദ്ഘാടനം ചെയ്തു. അബ്ദുൾഖാദർ,ജി.പത്മനാഭൻ,വി.എസ്.സ്റ്റാലിൻ,സന്തോഷ്ബാബു,വി.ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

എല്ലാരും പാടണ് പരിപാടി നടത്തി

കുത്തിയതോട്: വിപഞ്ചിക സംഗീത സഭ പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ എല്ലാരും പാടണ് പരിപാടി നടത്തി. ശാസ്ത്രീയ സംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം എന്നിവ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ചു. വി.വിജയനാഥ് ഉദ്ഘാടനം ചെയ്തു. ദയാനന്ദൻ അധ്യക്ഷനായി. അമ്മിണിക്കുട്ടൻ,അരവിന്ദൻ,ശിവൻ,കൃഷ്ണദാസ്, പ്രശാന്ത്,പ്രശോഭ്,പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാമാസവും നാലാമത്തെ ഞായറാഴ്ച പരിപാടി ഉണ്ടായിരിക്കും.