കഞ്ഞിക്കുഴി : കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ വേലിക്കകത്ത് വീട്ടിൽ ജി.അനിലിന്റെ ഓട്ടോറിക്ഷയാണ് തീപിടിച്ച് പൂർണമായും നശിച്ചത്. ചൊവ്വാഴ്ച പുലർച്ചേയാണ് സംഭവം. അനിൽ പതിനൊന്നാം മൈലിലെ ഓട്ടോഡ്രൈവറാണ്. ലോക്ഡൗണിനെ തുടർന്ന് വീടിന് സമീപമുള്ള റോഡരികിൽ ഇട്ടിരിക്കുകയായിരുന്നു. മാരാരിക്കുളം പോലീസ് കേസെടുത്തു.