കഞ്ഞിക്കുഴി : ഡോക്ടർ ക്വാറൻറീനിലായപ്പോൾ ഗ്രാമപ്പഞ്ചായത്ത് ആശുപത്രി അടപ്പിച്ചു.കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ പ്രവർത്തനമാണ് താത്‌കാലികമായി നിർത്തിവെക്കാൻ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് നിർദേശം നൽകിയത്. ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസങ്ങളിൽ വന്നിട്ടുള്ള രോഗികളും സന്ദർശകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് നിർദേശം നൽകി. ഇവിടത്തെ ഡോക്ടർ ചേർത്തല വടക്ക് നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്ക് വന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്വാറന്റീനിലായത്.