കണിച്ചുകുളങ്ങര: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) സംസ്ഥാന സത്സംഗ ശിബിരം സമാപിച്ചു. അഖില ഭാരത സത്സംഗ പ്രമുഖ് ഡോ. വസന്ത് രഥ് സമാപനസഭ ഉദ്ഘാടനം ചെയ്തു. 2024-ൽ വി.എച്ച്.പി. സത്സംഗ സമിതികളുടെ എണ്ണം രണ്ടിരട്ടിയായി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2020 ഫെബ്രുവരി 3, 4, 5 തീയതികളിൽ പ്രയാഗയിൽ നടക്കുന്ന അഖിലേന്ത്യ ശിബിരത്തിൽ ഇതിന്റെ സൂക്ഷ്മപദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നേതാക്കളായ വി.മോഹനൻ, വി.കെ.സുരേഷ് ശാന്തി, എ.സി.ചെന്താമരാക്ഷൻ, ഐ.ബി.ശശി, എം.ജയകൃഷ്ണൻ, കെ.എസ്.ഓമനക്കുട്ടൻ, എൻ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കാഥികൻ ആര്യാട് വല്ലഭ ദാസിനെ ആദരിച്ചു.