ഇരമല്ലിക്കര: സംസ്ഥാനത്ത് ഭാവിയിൽ ജലദൗർലഭ്യം ഉണ്ടാകുമെന്ന് കേന്ദ്ര ഭൂഗർഭജല വകുപ്പ് കേരള മേഖലാ ഡയറക്ടർ ഡോ. കെ.ആർ.സൂര്യനാരായണ. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ ‘പുഴകൾ ഭാവിയിലേക്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭൂഗർഭജലത്തിന്റെ ലഭ്യത ഗണ്യമായ അളവിൽ കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സയൻസ് ക്ലബ്ബിന്റെയും ഭൂമിത്ര ക്ലബ്ബിന്റെയും പമ്പ പുനർജനിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്.അനിൽകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജലവകുപ്പ് സൂപ്രണ്ടിങ്‌ എൻജിനീയർ വി.മോഹൻ മുരളി മുഖ്യപ്രഭാഷണം നടത്തി. വി.ആർ.റാണി, മൃണാൾ ബരൂവ എന്നിവർ ക്ലാസ്‌ എടുത്തു.

പമ്പാ പുനർജനി പ്രസിഡന്റ് എം.എൻ.രാധാകൃഷ്ണൻ നായർ, സെക്രട്ടറി പി.വി.ജഗദാനന്ദ്, അനീഷ് എൻ.കുറുപ്പ്, വിശ്വനാഥൻ, ഡോ. നിത, ഡോ. ഗംഗ, സുരേഷ് അമ്പീരേത്ത് എന്നിവർ പ്രസംഗിച്ചു. ജലസംരക്ഷണ പ്രതിജ്ഞയും എടുത്തു.