ഇരമല്ലിക്കര: തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഹരിതചട്ടം നടപ്പാക്കാൻ ഇരമല്ലിക്കര അയ്യപ്പാ കോളേജും സഹകരിക്കുന്നു. വേണ്ടത്ര തുണിസഞ്ചി പഞ്ചായത്തിന് നിർമിച്ചുകൊടുക്കാൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് മുന്നോട്ടുവന്നിട്ടുണ്ട്. സഞ്ചി ഉണ്ടാക്കാൻ വേണ്ടി തയ്യൽ അറിയാവുന്ന നിർധനർക്ക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്നുണ്ട്.
ചെങ്ങന്നൂർ താലൂക്കിലുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. അപേക്ഷകൾ ചൊവ്വാഴ്ചയ്ക്കകം ഇരമല്ലിക്കര അയ്യപ്പാകോളേജ് പ്രിൻസിപ്പലിന് ലഭിക്കണം. ഫോൺ: 0479-2427615.