ഇരമല്ലിക്കര: ഊർജസ്വരാജിന്റെ സന്ദേശം പകർന്ന് ഗാന്ധിജയന്തി ആചരിച്ച് ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ്. കേന്ദ്രീകൃത ഊർജ സ്രോതസ്സുകൾക്ക് പകരം സൗരോർജ ഉപകരണങ്ങൾ നിർമിച്ച് സ്വയംപര്യാപ്‌തത നേടാമെന്ന സന്ദേശം പകർന്നായിരുന്നു ദിനാചരണം.

ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ 50 സൗരോർജ മേശവിളക്കുകൾ നിർമിച്ചു. തുടർന്ന് വിദ്യാർഥികൾ സോളാർ അംബാസഡർമാരായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയെടുത്തു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം, മുംബൈ ഐ.ഐ.ടി. ഉന്നത് ഭാരത് അഭിയാൻ, കോളേജിലെ ഇലക്‌ട്രോണിക്സ് വകുപ്പിന്റെ സാമൂഹികസേവന വിഭാഗം, എൻ.എസ്.എസ്. എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസ് മേധാവി ഡോ. കെ.ശ്രീകൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു. ബോധിനി പ്രഭാകരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്.അനിൽകുമാർ, ഡോ. എസ്.സുരേഷ്, പ്രൊഫ. കെ.സി.പ്രകാശ്, ഡോ. ജി.ഗംഗ തുടങ്ങിയവർ പങ്കെടുത്തു.