ചേർത്തല: ലഹരിക്കെതിരേ ചേർത്തല ഗവ.പോളിടെക്‌നിക് കോളേജ് വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തു. വിദ്യാർഥികൾക്കൊപ്പം ജനപ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും കൈകോർത്തു.

ലഹരിവിമുക്ത നവകേരള സൃഷ്ടിക്കായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച 90 ദിവസത്തെ ഊർജിത ബോധവത്കരണ പരിപാടിയുടെ താലൂക്കുതല സമാപനത്തോടനുബന്ധിച്ചാണ് എക്‌സൈസ് സർക്കിൾ ഓഫീസും കോളേജും ചേർന്ന് വിദ്യാർഥിച്ചങ്ങല ഒരുക്കിയത്.

നഗരസഭാ ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനംചെയ്തു. കോഴിക്കോട് സർവകലാശാല സെനറ്റംഗവും എഴുത്തുകാരനുമായ ഡോ. ഫാ.ഹർഷജൻ പഴയാറ്റിൽ മുഖ്യപ്രഭാഷണം നടത്തി. പോളിടെക്നിക് പ്രിൻസിപ്പൽ ഹരിലാൽ എസ്.ആനന്ദ് അധ്യക്ഷനായി.

എൻ.ആർ.ബാബുരാജ്, പി.ഉണ്ണികൃഷ്ണൻ, ടി.ലിജു, എൻ.എസ്.വിഷ്ണുനാഥ്, പി.ഡി.കലേഷ്, ചേർത്തല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി.വേണുക്കുട്ടൻപിള്ള, കെ.കിരൺ തുടങ്ങിയവർ പങ്കെടുത്തു.