ഹരിപ്പാട് : തൃപ്പക്കുടം റസിഡന്റ്‌സ് അസോസിയേഷന്റെ കർഷക കൂട്ടായ്മ തരിശുനിലങ്ങളിൽ കൃഷിതുടങ്ങി. നെല്ലും പച്ചക്കറികളും ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുമാണ് കൃഷിചെയ്യുന്നത്. പ്രദേശത്ത് തരിശുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി കൃഷിയിറക്കുകയാണ് ലക്ഷ്യം. ഇതിനോടകം മൂന്നിടങ്ങളാണ് കണ്ടെത്തിയത്.

നെല്ല് വിതച്ചുകൊണ്ട് നഗരസഭാ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുജാത, കെ.കെ.രാമകൃഷ്ണൻ, കൃഷി ഓഫീസർ രേഷ്മ, അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, സെക്രട്ടറി വിജയൻ വാര്യർ, കൃഷി കൺവീനർ ആർ.രാജേഷ്, ഖജാൻജി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.