ഹരിപ്പാട് : ആയാപറമ്പ് ഗവ. ന്യൂ യു.പി. സ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 10 കുട്ടികൾക്ക് പെരിനാട് കാർമൽ എൻജിനിയറിങ് കോളേജിലെ 2005 - 2009 ഐ.ടി. ബാച്ചുകാരുടെ കൂട്ടായ്മ ടെലിവിഷനുകൾ നൽകി. ഹെഡ്മിസ്ട്രസ് പി. അനിതയ്ക്ക് കൈമാറിയ ടെലിവിഷനുകൾ അർഹരായ വിദ്യാർഥികൾക്ക് നൽകി. ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീകല, വിജയകുമാരൻ, രാജേഷ് കുമാർ, സീമാദേവി, പ്രിനി എന്നിവർ പങ്കെടുത്തു.