ഹരിപ്പാട് : ബോണസ് പോയിന്റിനുള്ള സർട്ടിഫിക്കറ്റുകളുടെ നമ്പരും തീയതിയും വേണമെന്ന പുതിയ നിർദേശം പ്ലസ് വൺ അപേക്ഷകർക്ക് വിനയായി.

എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ്. എന്നിവയിലെയും വിവിധ സ്‌കൂൾ ക്ലബ്ബുകളിലെയും പങ്കാളിത്തം, നീന്തൽ അറിവ് തുടങ്ങിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചാണ് മുൻ വർഷങ്ങളിൽ അപേക്ഷ നൽകിയിരുന്നത്.

എന്നാൽ, ഇത്തവണ ഈ സർട്ടിഫിക്കറ്റുകളുടെ നമ്പരും അനുവദിച്ച തീയതിയും നിർബന്ധമാണ്.

മിക്ക സ്‌കൂളുകളിൽനിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ ഇത്തരം വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിനാൽ ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ച പലർക്കും പാതിവഴിയിലെത്തിയപ്പോൾ അപേക്ഷ സമർപ്പണം നിർത്തിവയ്‌ക്കേണ്ടിവന്നു.

പല സ്‌കൂളുകളും കൺടെയ്ൻമെന്റ് സോണുകളിലാണ്. ഇതിനാൽ കുട്ടികൾക്ക് സ്‌കൂളിലെത്തി സർട്ടിഫിക്കറ്റുകളിൽ നമ്പരിടീക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

ക്ലബ്ബുകളിലെ പങ്കാളിത്തം ഉൾപ്പെടെ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന പതിവുണ്ട്.

ഇത് അവസാനിപ്പിക്കാനും രേഖകളുടെ ആധികാരികത ഉറപ്പാക്കാനുമാണ് നമ്പരും നൽകിയ തീയതിയും ആവശ്യപ്പെടുന്നതെന്നാണ് ഹയർസെക്കൻഡറി അധികൃതർ വിശദീകരിക്കുന്നത്.

സി.ബി.എസ്.ഇ.ക്കാർ റോൾ നമ്പർ നൽകിയാലും മതി

: സി.ബി.എസ്.ഇ. പത്താം ക്ലാസുകാർ പ്ലസ് വൺ അപേക്ഷ സമർപ്പിക്കുമ്പോൾ സർട്ടിഫിക്കറ്റ് നമ്പർ കോളത്തിൽ പരീക്ഷയുടെ റോൾ നമ്പർ നൽകിയാലും മതി. സി.ബി.എസ്.ഇ. സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇളവെന്ന് ഹയർസെക്കൻഡറി അധികൃതർ സൂചിപ്പിച്ചു.

കെ.എസ്.ടി.എ. സഹായകേന്ദ്രങ്ങൾ തുറന്നു

ഹരിപ്പാട് : പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നകുട്ടികളെ സഹായിക്കാനായി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ഉപജില്ലാകമ്മിറ്റി ഏകജാലകസഹായകകേന്ദ്രം ആരംഭിച്ചു. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം നിർവഹിച്ചു.കെ.എസ്.ടി.എ. ജില്ലാ ഖജാൻജി എസ്.സത്യജ്യോതി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആർ.ഉണ്ണിക്കൃഷ്ണൻ, ഉപജില്ലാസെക്രട്ടറി വി.സാബു, ബി.പി.ഒ. ജൂലി എസ്.ബിനു, പ്രമോദ്, ആർ.സനിൽ എന്നിവർ പങ്കെടുത്തു.

ഹെൽപ്പ്‌ലൈൻ നമ്പരുകൾ

പള്ളിപ്പാട്:എസ്.സലിൽകുമാർ(9447976602), മനോജ് എസ്.കൃഷ്ണൻ(9447509590). ചേപ്പാട്: ജി. ബാബു(9447786819), ശാരി എസ്.അനിൽ(9544938049), മുതുകുളം:ബിനു(9447105298), കെ.ആർ. രാകേഷ്(9496230722), ചിങ്ങോലി, കാർത്തികപ്പള്ളി:വിനോദ് കുമാർ(8075343303), ആർ.രമേശ് (9947561555), ജെ.ശിവദാസ് (9447962017).

ചെറുതന:സിബി ജേക്കബ്(9447764190), ആർ. ഉണ്ണിക്കൃഷ്ണൻ (9447467479).

വീയപുരം:പി.എ. നാസിം(9447466417), കെ.ആർ. രാജേഷ് (9447487722).

ഹരിപ്പാട്:ആർ. സനിൽ(9446064233).

മേഖലാതലം:വി.സാബു(8848027773), എസ്.സത്യ ജ്യോതി (9447467447).

വാട്ട്‌സാപ്പ്‌വഴിയും സംശയങ്ങൾഅറിയിക്കാം. നമ്പർ: 8848027773.