ഹരിപ്പാട് : കാറ്റിലും മഴയിലും മരംവീണ് കാർത്തികപ്പള്ളി താലൂക്കിലെ രണ്ടുവീടുകൾക്ക് കേടുപാടുണ്ടായി. പള്ളിപ്പാട് നിർമാല്യം പ്രസാദ്, മുതുകുളം 14-ാം വാർഡിലെ മാപ്പിളേത്ത് കിഴക്കതിൽ കൃഷ്ണൻ ആചാരി എന്നിവരുടെ വീടുകളാണ് തകർന്നത്.

പ്രസാദിന്റെ വീടിന്റെ ഭിത്തി പൊട്ടിപ്പൊളിഞ്ഞു. ഒരുലക്ഷം രൂപയുടെനഷ്ടം കണക്കാക്കുന്നതായി റവന്യു അധികൃതർ പറഞ്ഞു. കൃഷ്ണൻ ആചാരിയുടെ വീടിന്റെ അടുക്കളഭാഗത്തേക്ക്‌ തേക്ക് കടപുഴകിവീഴുകയായിരുന്നു. 50,000 രൂപയുടെ നഷ്ടമുണ്ട്.

താലൂക്ക് പരിധിയിൽ വൈകുന്നേരത്തോടെയാണ് മഴകനത്തത്. ശക്തമായ കാറ്റുംവീശി. പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.