ഹരിപ്പാട് : പഠനാവശ്യത്തിനുവേണ്ടി ലൈബ്രറികൾക്കും അങ്കണവാടികൾക്കും കെ.എസ്.എഫ്.ഇ. സബ്‌സിഡി നിരക്കിൽ ടെലിവിഷൻനൽകുന്ന പദ്ധതി മണ്ണാറശാല രാജീവ്ഗാന്ധി ലൈബ്രറിക്ക് ടി.വി.നൽകി നഗരസഭാ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം നിർവഹിച്ചു. ആവശ്യമുള്ള എല്ലാ അങ്കണവാടികൾക്കും ലൈബ്രറികൾക്കും ടി.വി.വാങ്ങാനായി, വിലയുടെ 75-ശതമാനം കെ.എസ്.എഫ്.ഇ. വഹിക്കും. കെ.എസ്.എഫ്.ഇ.യുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിപ്രകാരമാണിത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എസ്.ദീപു അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം മുഞ്ഞിനാട് രാമചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി എന്നിവരെ ആദരിച്ചു.

കെ.എസ്.എഫ്.ഇ. ശാഖാ മാനേജർ ബി.മനോജ്‌കുമാർ, ആർ.അജയകുമാർ, റോജിൻ സാഹ, ആർ.അജിത്കുമാർ, വിഷ്ണു ആർ.ഹരിപ്പാട്, മിനി സാറാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.