ഹരിപ്പാട് : ധീരജവാൻ രാധാകുമാർ സ്മൃതിമണ്ഡപത്തിൽ ‘കരുണ’ സാമൂഹ്യവേദി, കാർഗിൽ വിജയ് ദിവസ് ആചരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു.

കരുണ പ്രസിഡന്റ് എൻ.രാജ്‌നാഥ് അധ്യക്ഷതവഹിച്ചു.

ഡോ. പി.രാജേന്ദ്രൻ നായർ അനുസ്മരണപ്രഭാഷണം നടത്തി. രഞ്ജിത്ത് ചേപ്പാട്, സന്തോഷ്‌കുമാർ, കെ.രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.