ഹരിപ്പാട് : എരിക്കാവ് പഴയചിറയിൽ തോട്ടിൽവീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പഴയചിറസ്വദേശി ഉദയകുമാറിന്റെ പശുവായിരുന്നു. തീരത്തുകെട്ടിയിരുന്ന പശു തോട്ടിൽവീണുപോയതാണ്.

നാട്ടുകാർചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയുടെ സഹായംതേടിയത്. ഫയർ ആൻഡ്‌ റെസ്‌ക്യൂ സീനിയർ ഓഫീസർ ടി.ജി. മണിക്കുട്ടന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം.