ഹരിപ്പാട് : ഗവ. ആശുപത്രിയിലേക്ക് എം.എം.ആരിഫ് എം.പി. നൂറ്്‌ പി.പി.ഇ.കിറ്റുകൾ കൈമാറി. നഗരസഭാ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠത്തിന്റെ സാന്നിധ്യത്തിൽ ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. എസ്.സുനിൽ ഏറ്റുവാങ്ങി. ഹരിപ്പാട്ട് കോവിഡ് ചികിത്സയ്ക്കായി ഒരുക്കുന്ന മാധവാ ആശുപത്രി, എസ്.ആൻഡ്‌ എസ്. ഓഡിറ്റോറിയം എന്നിവിടങ്ങൾ എം.പി. സന്ദർശിച്ചു. എം.എം.അനസ് അലി, എസ്‌.കൃഷ്ണകുമാർ, നഴ്‌സിങ് സൂപ്രണ്ട് സോഫി എന്നിവർ ഒപ്പമുണ്ടായിരുന്നു.