ഹരിപ്പാട് : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാസ്മാരകമായി നടത്തിവരുന്ന പായിപ്പാട് ജലോത്സവം ഇത്തവണ തിരുവോണനാളിലെ ആചാരപ്രകാരമുള്ള ക്ഷേത്രദർശനം മാത്രമായി ചുരുക്കും. തിരുവോണത്തിന് കുട്ടികളുടെ ജലമേളയും ജലഘോഷയാത്രയും തുടർന്ന് ചതയംനാളിൽ മത്സരവള്ളംകളിയുമായിരുന്നു പായിപ്പാട്ടെ പതിവ്. ഇതെല്ലാം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു.

വള്ളംകളിസമിതിയുടെ പൊതുയോഗവും മറ്റും വിളിച്ചുചേർക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമിതിഭാരവാഹികൾ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. സമിതിയുടെ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും അംഗങ്ങൾക്ക് തപാൽവഴി അയച്ചുകൊടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും തേടും.

തിരുവോണദിവസം രാവിലെ സമിതി ഭാരവാഹികളും കരപ്രതിനിധികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹികഅകലവും പാലിച്ച് ആചാരപ്രകാരമുള്ള ക്ഷേത്രദർശനം നടത്തും.

സമിതി വൈസ് ചെയ. സി.ശ്രീകുമാർ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ സെക്രട്ടറി കെ.കാർത്തികേയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

വൈസ് ചെയ. ബെന്നി മാത്യൂസ്, ഖജാൻജി ബി.രവീന്ദ്രൻ, ജോയിന്റ് സെക്ര. ടി.മുരളി, കോ -ഓർഡിനേറ്റർമാരായ പ്രണവം ശ്രീകുമാർ, എ.സന്തോഷ്‌കുമാർ, ആർ.സുരേഷ്‌കുമാർ, ബെന്നി മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.