ഹരിപ്പാട് : നഗരസഭാ പരിധിയിലെ കച്ചവടസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഐ. ഹലീൽ അറിയിച്ചു.

വൈകീട്ട് മൂന്നിന് കടകൾ അടയ്ക്കുമെന്ന പ്രചാരണം തെറ്റാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐ.ഹലീൽ പറഞ്ഞു.