ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പത്തിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. കാർത്തികപ്പള്ളിയിൽനിന്ന് ആലപ്പുഴഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരെത്തി പുറത്തെടുത്തു.