ഹരിപ്പാട് : കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് അംഗം പിങ്കി രാജിവെച്ചു. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പി. അംഗമാണ്. ചൊവ്വാഴ്ച ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. രാജി പ്രാബല്യത്തിലായതായി സെക്രട്ടറി പറഞ്ഞു.

13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് അംഗങ്ങൾ വീതമാണ്. ബി.ജെ.പി.ക്ക് മൂന്നും. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ്. അംഗങ്ങളായ ജിമ്മി വി.കൈപ്പള്ളി പ്രസിഡന്റായും അല്ലിറാണി വൈസ് പ്രസിഡന്റയും തിരഞ്ഞെടുക്കപ്പെട്ടത്.