ഹരിപ്പാട് : എസ്.എൻ.ഡി.പി. യോഗം കാർത്തികപ്പള്ളി യൂണിയനിലെ ചെറുതന 1336-ാം നമ്പർ ശാഖയോഗം ആരോഗ്യപ്രവർത്തകരെ ആദരിച്ചു. യൂണിയൻ അനുവദിച്ച സഹായധനം വിനിയോഗിച്ച് ഭഷ്യധാന്യ കിറ്റുകളും വിതരണംചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡൻറ്് ശശികുമാർ അധ്യക്ഷനായി. യൂണിയൻ കൗൺസിലർ പി.എസ്.അശോക് കുമാർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ദിനു വാലുപറമ്പിൽ, ചെറുതന ഗ്രാമപ്പഞ്ചായത്ത് അംഗം ആർ.രാജേഷ്, യൂണിയൻ കമ്മിറ്റി അംഗം ബ്രിജു തുണ്ടുപുരയിടം, മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായ ബിജു വിജയൻ, രാധാകൃഷ്ണൻ, വനിതാസംഘം സെക്രട്ടറി രേണുക തുടങ്ങിയവർ പ്രസംഗിച്ചു.