ഹരിപ്പാട് : കേരള എൻ.ജി.ഒ.യൂണിയൻ ഹരിപ്പാട് ഏരിയ കമ്മിറ്റി കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി റവന്യൂ ടവറിൽ സാനിറ്റൈസർ മെഷീൻ സ്ഥാപിച്ചു. ജില്ലാ സെക്രട്ടറി എ.എ.ബഷീർ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് ബി.ബിനു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി.സജിത്ത്, തഹസിൽദാർ ദിലീപ്കുമാർ, പി.പി.അനിൽകുമാർ, ടി.കെ.മധുപാൽ, ആർ.സുശീലാദേവി, ഒ.ബിന്ദു, എ.എസ്.മനോജ്, എസ്.ഗുലാം എന്നിവർ പ്രസംഗിച്ചു.