ഹരിപ്പാട് : കോവിഡ് രോഗികളല്ലാത്തവരുടെയും ചികിത്സ ഉറപ്പാക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധം വിലയിരുത്താൻ കളക്ടർ വിളിച്ച എം.എൽ.എ.മാരുടെ ഓൺലൈൻ യോഗത്തിലാണ് പ്രതിപക്ഷനേതാവ് ഈ ആവശ്യം ഉന്നയിച്ചത്.

മറ്റു രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് സർക്കാർ ആശുപത്രികളിൽ വേണ്ട പരിഗണന കിട്ടുന്നില്ല. ജീവിതശൈലീരോഗങ്ങളാലും മറ്റും വിഷമിക്കുന്നവർ വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.