ഹരിപ്പാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വർണക്കടത്ത് ബന്ധവും ഐ.ടി.മേധാവി ശിവശങ്കറിന്റെ ദുർനടപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി ശയനപ്രദക്ഷിണം നടത്തി. റവന്യൂ ടവറിലേക്ക് നടന്ന ശയനപ്രദക്ഷിണം ബി.ജെ.പി. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സൂരജ് ശ്രീനിലയം അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ്് കെ.എസ്.വിനോദ് മുഖ്യപ്രഭാഷണം നടത്തി.