ഹരിപ്പാട് : എസ്.എൻ.ഡി.പി.യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരേ ചിലർ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളിൽ കാർത്തികപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ പ്രതിഷേധിച്ചു. ഇതുവരെ സമുദായകാര്യങ്ങൾ അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്യാത്ത ചിലരാണ് ഇപ്പോൾ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. യൂണിയനുകൾ നടത്തുന്ന മൈക്രോഫിനാൻസിൽ യോഗനേതാക്കൾക്ക് പങ്കാളിത്തമില്ല.

ഇത്‌ മറച്ചുവെച്ചാണ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട യോഗനേതൃത്വത്തിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും യൂണിയൻ കുറ്റപ്പെടുത്തി. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിക്കും യോഗനേതാക്കൾക്കും കാർത്തികപ്പള്ളി യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ അധ്യക്ഷനായി.