ഹരിപ്പാട് : പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

ഹരിപ്പാട് പോലീസ് സ്‌റ്റേഷൻ പടിക്കൽ തിങ്കളാഴ്ച ഉച്ചയോടാണ് സംഭവം. സ്വർണ കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച്്. പ്രകടനമായെത്തിയ പ്രവർത്തകരെ സ്‌റ്റേഷന് സമീപത്തെ റോഡിലാണ് പോലീസ് തടഞ്ഞത്. ഇത് മറികടന്ന് മുന്നോട്ടുപോകാനായിരുന്നു ഏതാനും പ്രവർത്തകരുടെ ശ്രമം.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വി.സ്‌നേഹ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം. ശ്രീക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ മുഖ്യപ്രഭാഷണം നടത്തി.