ഹരിപ്പാട് : ദേശീയപാതയിലെ കരുവാറ്റ ആശ്രമം ജങ്ഷൻ അപകടരഹിതമാക്കാൻ ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പാക്കും. സുരക്ഷാ ലൈറ്റ്, ക്യാമറ, മുന്നറിയിപ്പ് ബോർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ എന്നിവ ഉടൻ സ്ഥാപിക്കും. ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന യോഗത്തിൽ പ്രസിഡന്റ് മായാ സുരേഷാണ് പദ്ധതി പ്രഖ്യാപിച്ചത്. കേരള പോലീസും റോട്ടറി കേരളയും ചേർന്ന് നടപ്പാക്കുന്ന ആർ.ഒ.പി.ഇ. പദ്ധതിപ്രകാരമാണ് റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പോലീസ് മേധാവി പി.എസ്.സാബു ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്തെ പ്രവർത്തനമികവിന് ഹരിപ്പാട് പോലീസ് സ്റ്റേഷൻ ഓഫീസർ എ.ഫയാസിനെ ആദരിച്ചു.