ചേർത്തല : ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കലമെഡലണിഞ്ഞത് പി.ആർ. ശ്രീജേഷാണെങ്കിൽ ചേർത്തലക്കാരായ ശ്രീജേഷുമാർക്കെല്ലാം ഒാരോഷർട്ട് സൗജന്യമായി നൽകുകയാണ് ഒരു ആരാധകൻ.

ചേർത്തല കെ.എൽ. 32 ജെന്റ്സ് വെയർ സ്ഥാപന ഉടമ കെ.ഡി. പ്രദീപ് കുമാറാണ് ശ്രീജേഷുമാർക്കെല്ലാം ഷർട്ടു കൊടുക്കുന്നത്.

താലൂക്കിലുള്ള ശ്രീജേഷുമാർക്കാണ് അവസരം. തിരിച്ചറിയൽ രേഖയുമായി ചേർത്തല തണ്ണീർമുക്കം റോഡിലുള്ള ഷോപ്പിലെത്തിയാൽ സമ്മാനം കൊടുക്കുമെന്ന് പ്രദീപ് കുമാർ പറഞ്ഞു. ഇതിനകം മൂന്നുപേർക്കു നൽകി. ഒളിമ്പിക്സിൽ മലയാളിത്തിളക്കമായത് ഹോക്കിതാരം പി.ആർ. ശ്രീജേഷ് മാത്രമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

പ്രളയകാലത്ത് ക്യാമ്പിലേക്കു വസ്ത്രംതേടിയെത്തിയ സന്നദ്ധപ്രവർത്തകർക്കു കടയിലെ ഭൂരിപക്ഷം തുണികളും കൈമാറി പ്രദീപ് കുമാർ ശ്രദ്ധേയനായിരുന്നു.