ആലപ്പുഴ: മേശയും കട്ടിലും ബെഞ്ചും കസേരയും ടൈലുകളും എല്ലാം നമ്മുടെ കയറിൽനിന്ന്. മരത്തടികളുടെ അതേനിലവാരത്തിലും ഗുണത്തിലുമാണ് ഫർണിച്ചറുകളുടെ നിർമാണം. കയറിന്റെ അനന്തസാധ്യതകളാണ് ഫർണിച്ചർ നിർമാണരംഗത്തും വെളിവാകുന്നത്.

കയർ കേരള 2019 മേളയിൽ ഫോം മാറ്റിങ്സ് സ്റ്റാളിലാണ് കയറിൽനിന്ന് പണികഴിപ്പിച്ചെടുത്ത ഫർണിച്ചറുകൾ താരമാകുന്നത്. കയർ കോമ്പസിറ്റ് ബോർഡുകളിൽനിന്നാണ് ഫർണിച്ചറുകളുടെ നിർമാണം. യന്ത്രങ്ങളുടെ സഹായത്തോടെയാണ് കോമ്പസിറ്റ് ബോർഡുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഗാർഡൻബെഞ്ച്, വട്ടമേശ, ബെഡ് സൈഡ് ടേബിൾ, ടി.വി.സ്റ്റാൻഡ് തുടങ്ങി കയർ കോംപോസിറ്റ് ബോർഡുകളിൽ നിർമിച്ച പത്തിലധികം ഫർണിച്ചറുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോം മാറ്റിങ്ങ്‌സ് ആലപ്പുഴ ഫാക്ടറിയാണ് കോംപോസിറ്റ് ബോർഡുകളുടെ ആശയവും രൂപവത്കരണവും നടത്തിയിരിക്കുന്നത്.

ചകിരിയും റെസിൻ മിശ്രിതവും കൃത്യമായ അളവിൽ ഉപയോഗിച്ചാണ് കോമ്പോസിറ്റ് ബോർഡുകൾ നിർമിക്കുന്നതെന്ന് ഫോം മാറ്റിങ്ങ്‌സ് കോമേഴ്‌സ്യൽ ഓഫീസർ എം.സെന്തിൽകുമാർ വ്യക്തമാക്കി.

bbമാതൃഭൂമി-ഫോംമാറ്റിങ്സ് പ്രശ്‌നോത്തരി വിജയികൾbb

04/12: സീനത്ത് ബീവി ഇ., പ്ലാംപറമ്പിൽ വലിയമരം വാർഡ്, ചിദംബരൻ, പാട്ടാളശ്ശേരിൽ 05/12: അനിത, അനിഴം നിവാസ്, മഹേശ്വരി, ശിവസുന്ദർ, എം.ഒ.വാർഡ്

6/12: വർഗീസ് റൈയ്‌നോൾഡ്, പൊന്നാംപുരയ്‌ക്കൽ മംഗലം വാർഡ്, രമ സി, കൊട്ടാരപ്പറമ്പ്, പാലസ് വാർഡ്