ചെട്ടികുളങ്ങര : പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചെട്ടികുളങ്ങര സൗത്ത്, നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി അന്വേഷിക്കുക, പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മരുന്നുകൾ ലഭ്യമാക്കുക, സസ്യമാർക്കറ്റിന്റെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഡി.സി.സി. വൈസ് പ്രസിഡന്റ് പി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് പി.സോമശേഖരൻ അധ്യക്ഷനായി. അനീഷ് കരിപ്പുഴ, രാജൻ ചെങ്കിളിൽ, അലക്‌സ് മാത്യു, ബെന്നി ജോർജ്, സുരേഷ്‌കുമാർ, പുഷ്പരാജൻ, ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.