ചെട്ടികുളങ്ങര : സ്വർണക്കടത്ത് കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ചെട്ടികുളങ്ങര കിഴക്ക്, പടിഞ്ഞാറ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. ബി.ജെ.പി. സംസ്ഥാന സമിതിയംഗം പാലമുറ്റത്ത് വിജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ മേഖലാ പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ അധ്യക്ഷനായി. ബിജു, രാമദാസ് പന്തപ്ലാവിൽ, മഞ്ജു അനിൽ, ശ്രീകല, കണ്ണൻ, ശ്രീകുമാർ ചെമ്മാൻകുളങ്ങര, മണിക്കുട്ടൻ, ജയകുമാർ നമ്പിടേത്ത് എന്നിവർ പങ്കെടുത്തു.