ചെട്ടികുളങ്ങര : ബൈക്കുകളിലെത്തി യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഈരേഴ വടക്ക് തെക്കേകല്ലൂർ കൃഷ്ണകുമാറിനെ (30) ആക്രമിച്ച കേസിൽ കണ്ണമംഗലം തെക്ക് ശ്യാംനിവാസിൽ ശ്യാം (21), കുന്നേൽപടീറ്റതിൽ അനന്തു (ചിന്തു- 24), പത്തിയൂർ വേളൂർ പുത്തൻവീട്ടിൽ പാർഥൻ (ശംഭു- 20) എന്നിവരെയാണ് എസ്.ഐ. സാബു ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് വൈകീട്ട് ഈരേഴ കമ്പിനിപ്പടിക്ക് സമീപമായിരുന്നു സംഭവം. വാക്കുതർക്കത്തെത്തുടർന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.