ചെട്ടികുളങ്ങര ക്ഷേത്രപരിസരത്ത് താമസത്തിനുള്ള ഭക്തരുടെ ആഗ്രഹം സഫലമാകുന്നു. കിഴക്കേ നടയിൽ ക്ഷേത്രത്തോട് ചേർന്ന് ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ നിർമിക്കുന്ന ഭജനമഠമാണ് ആഗ്രഹ സാഫല്യത്തിന് വഴി തുറക്കുന്നത്. 20 മുറികളും നൂറോളം പേർക്ക് താമസിക്കാവുന്ന ഡോർമെട്രിയും കോൺഫ്രൻസ് ഹാളുകളുമാണ് ഭജനമഠത്തിലുള്ളത്. ഭക്തജനങ്ങൾക്ക് ഭജനമഠത്തിൽ പങ്കാളിത്തം നൽകാനുള്ള സൗകര്യവും ശ്രിദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപ മുതൽ നൽകി ഭജനമഠം പദ്ധതിയിൽ പങ്കാളികളാകാം.

മൂന്നുനിലകളിലാണ് ഭജനമഠം. ഏറ്റവും താഴെ വാഹനങ്ങൾ നിർത്തിയിടാൻ വിപുലമായ സൗകര്യമുണ്ട്. നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ശേഷിക്കുന്നത്. പ്രധാനക്ഷേത്രങ്ങളിലെല്ലാം ഭക്തർക്ക് വിരിവയ്ക്കാൻ സൗകര്യമുണ്ട്. ചെട്ടികുളങ്ങരയിൽ ഇതില്ലാത്തത് വിദേശങ്ങളിൽനിന്നുൾപ്പടെ ദർശനത്തിനെത്തുന്നവരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. പ്രത്യേകിച്ചും ഉത്സവ നാളുകളിൽ. ഇതേത്തുടർന്നാണ് ഭജനമഠം നിർമിക്കാൻ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ തീരുമാനിച്ചത്.