Alappuzha
വ്രതധാരികൾ വീട്ടിൽ കാവടിയൊരുക്കുന്നു
 

ചെറിയനാട്: തൈപ്പൂയ്യക്കാവടിയാട്ടത്തിന് ചെറിയനാട് ഒരുങ്ങി. ചൊവ്വാഴ്ച ഹിഡുംബൻപൂജ നടന്നു. പടിഞ്ഞാറ്റുംമുറി, കിഴക്കുമുറി, ചെറുവല്ലൂർ, കരകളിൽ നിന്നുള്ള കാവടികൾ രാവിലെ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് കാവടി പന്തലിൽ ക്ഷേത്രമേൽശാന്തി നാരായണൻ നമ്പൂതിരി, കീഴ്ശാന്തി പി.കെ.സന്ദീപ് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഹിഡുംബൻപൂജ നടന്നു. ഇനിയുള്ള ദിവസങ്ങളിൽ പടിഞ്ഞാറ്റുംമുറി കാവടിസ്വാമിമാർ ക്ഷേത്രത്തിലും കിഴക്കുംമുറി സ്വാമിമാർ പഞ്ചായത്ത് ഓഫീസിനുസമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തും ചെറുവല്ലൂർ സ്വാമിമാർ ചെറുവല്ലൂർ കിരാതൻകാവ് ക്ഷേത്രത്തിലും ഒരുമിച്ചുതാമസിച്ച് ഭിക്ഷാടനം നടത്തും. വെള്ളിയാഴ്ച കാവടിനിറയും ശനിയാഴ്ച കാവടിയാട്ടവും നടക്കും.