ചാരുംമൂട് : സ്വർണക്കടത്തുകേസിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പാലമേൽവടക്ക് ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പോസ്റ്റുകാർഡുകൾ അയച്ചു. സതീഷ് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത് ശ്രീപാദം അധ്യക്ഷനായി.
പാലമേൽ തെക്ക് ഏരിയ കമ്മിറ്റി പണയിൽ പോസ്റ്റ് ഓഫീസിൽനിന്ന് പോസ്റ്റ്കാർഡുകൾ അയച്ചു. നിയോജകമണ്ഡലം സെക്രട്ടറി അനിൽ പുന്നയ്ക്കാകുളങ്ങര ഉദ്ഘാടനം ചെയ്തു. ഗംഗാധരൻപിള്ള അധ്യക്ഷനായി.