ചാരുംമൂട്: ചുനക്കര സെയ്‌ന്റ് തോമസ് മാർത്തോമ്മ ഇടവകദിനാചരണവും കൺവെൻഷനും 16-മുതൽ 19-വരെ നടക്കും. എല്ലാദിവസവും വൈകീട്ട് 6.30-ന് ഗാനശുശ്രൂഷ, 7.15-ന് വചനപ്രഘോഷണം. ഇടവകദിനമായ 19-ന് രാവിലെ ഒൻപതിന് കുർബാനയ്ക്ക് റവ. ടി.കെ.മാത്യു നേതൃത്വം നൽകും. സമ്മേളനവും ആദരിക്കലും നടക്കും.