ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം; അണഞ്ഞത് ഒറ്റമുറിവീടിന്റെ വലിയ പ്രതീക്ഷ...


കൊല്ലപ്പെട്ട ശരത്‌ ചന്ദ്രന്റെ അച്ഛൻ ചന്ദ്രൻ, ഇളയമകൻ ശംഭുവിനെ കെട്ടിപ്പിടിച്ചുകരയുന്നു. ഇവരുടെവീടാണ് പിന്നിൽക്കാണുന്നത്

ഹരിപ്പാട് : മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ്. പലകയടിച്ച ചുമര്. നിന്നുതിരിയാൻ ഇടമില്ലാത്ത ഒറ്റമുറിയും അടുക്കളയും. ഇവിടെയാണ് ശരത് ചന്ദ്രനും അച്ഛനും അമ്മയും ഇളയസഹോദരനും കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ വിളിച്ചുപറയുന്ന വീടിന്റെ വലിയപ്രതീക്ഷയായിരുന്നു സിവിൽ എൻജിനിയറിങ് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ ശരത് ചന്ദ്രൻ. ബുധനാഴ്ചരാത്രി അക്രമികളുടെ കുത്തേറ്റുമരിച്ചത് ഈ ചെറുപ്പക്കാരനാണ്.

തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഇവർക്ക് വീടനുവദിച്ചിരുന്നു. വഴിയില്ലാത്തതിനാൽ സാധനങ്ങൾ എത്തിക്കാൻ ഏറെ പണം ചെലവായി. ഇതിനാൽ പഞ്ചായത്തിന്റെ സഹായംകൊണ്ടുമാത്രം വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സിമന്റ്കട്ട കെട്ടിനിർത്തിയിരിക്കുന്ന വീടിന് ഷീറ്റുകൊണ്ട് മേൽക്കൂരയിടാനുള്ള ജോലി അടുത്തിടെ തുടങ്ങിയിരുന്നു. ഇതു പൂർത്തിയാക്കാൻ മകൻ ഏറെ കൊതിച്ചിരുന്നെന്ന് അച്ഛൻ ചന്ദ്രൻ പറഞ്ഞു.ശരത്തിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയെന്നാണ് ബന്ധുക്കളെ ആദ്യം അറിയിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചേയാണു കുത്തേറ്റ വിവരം വീട്ടിലറിയുന്നത്.

നേരം പുലർന്നപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ബി.ജെ.പി.- ആർ.എസ്.എസ്. പ്രവർത്തകരും വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. ആരോടും ഒന്നും പറയാനാകാതെ അമ്മ സുനിത തളർന്നുപോയി. ഇനി എന്തുചെയ്യുമെന്ന് ഒരുനിശ്ചയവുമില്ലെന്ന് പറഞ്ഞ് ഇളയമകൻ ശംഭുവിനെ കെട്ടിപ്പിടിച്ച് അച്ഛൻ ചന്ദ്രൻ അലമുറയിട്ടു കരയുകയാണ്.സൈന്യത്തിൽ ചേരാൻ ശരത്തിനു വലിയ ആഗ്രഹമായിരുന്നു. ഇതിനായി പലയിടങ്ങളിലായി നടന്ന റിക്രൂട്ട്‌മെന്റ് റാലികളിൽ പങ്കെടുത്തിരുന്നെങ്കിലും ആഗ്രഹം സഫലമായില്ല.

ശരത് ചന്ദ്രൻ നേരത്തെ പ്രദേശത്തെ ആർ.എസ്.എസ്. ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. ഇപ്പോൾ ബി.ജെ.പി.യുടെയും സേവാഭാരതിയുടെയും പ്രവർത്തകനാണ്. അടുത്തിടെ പ്രദേശത്ത് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പിനും മേൽനോട്ടം വഹിച്ചിരുന്നു.നാട്ടിലെ കുട്ടികൾക്കു കളിക്കുന്നതിനായി ശരത് ചന്ദ്രനും കൂട്ടുകാരും ചേർന്ന് വോളിബോൾ കോർട്ട് തയ്യാറാക്കിയിരുന്നു. അവിടെ പുറത്തുനിന്നുള്ള ചിലർ പതിവായെത്തുന്നത് ഇവർ വിലക്കി. കഞ്ചാവു വിൽപ്പനയുമായി ബന്ധമുള്ളവർ നാട്ടുകാരായ കുട്ടികളെ സ്വാധീനിക്കുന്നത് തടയാനായിരുന്നു ശ്രമം. ഇതേത്തുടർന്ന് കഞ്ചാവു വിൽപ്പനക്കാർക്കുണ്ടായ പകയാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ശരത്തിന്റെ കൂട്ടുകാർ പറയുന്നത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented