ayyappa
തിരുവിളക്ക് ക്ഷേത്രത്തിലെ
അയ്യപ്പവിഗ്രഹം.

ആര്യാട്: നൂറ്റാണ്ടുകൾ പഴക്കമുള്ള അയ്യപ്പ വിഗ്രഹം കണ്ടെത്തി. തിരുവിളക്ക് ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. തിരുവിളക്ക് കുടുംബത്തിലെ പ്രഭാകരന്റെ വീട്ടിലെ അറ പരിശോധിച്ചപ്പോഴാണ് സിംഹാരൂഡ രൂപത്തിലുള്ള അയ്യപ്പ വിഗ്രഹം കണ്ടെത്തിയത്.

കളിമണ്ണിൽ തീർത്ത വിഗ്രഹമാണിത്. ക്ഷേത്ര സ്ഥാപകനായ പൂജാരി കൃഷ്ണൻമൂപ്പൻ വീട്ടിൽ സൂക്ഷിച്ച് ആരാധിച്ച വിഗ്രഹമാണിത്. അദ്ദേഹം പിന്നീട്, ഇത് തിരുവിളക്ക് കുടുംബത്തിന് കൈമാറിയതാണെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്.