ആറാട്ടുപുഴ : വീടുകളിൽ കെട്ടിനിൽക്കുന്ന കടൽവെള്ളം ഒഴുക്കിവിടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മംഗലത്ത് സ്ത്രീകളുടെ നേതൃത്വത്തിൽ തീരപാതയിൽ നാട്ടുകാർ പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് റോഡിന് പടിഞ്ഞാറുവശത്തെ താമസക്കാർ റോഡിലിരുന്ന് പ്രതിഷേധിച്ചത്. മൂന്നുമണിക്കൂറോളം പ്രതിഷേധം നീണ്ടു. ഇതിനെത്തുടർന്ന് ജെ.സി.ബി. ഉപയോഗിച്ച് വെള്ളം കടലിലേക്കുതന്നെ ഒഴുക്കിവിടാനുള്ള ജോലികൾ രാത്രിയിലും നടക്കുകയാണ്.