ആറാട്ടുപുഴ : ആറാട്ടുപുഴ നല്ലാണിക്കൽ തീരസംരക്ഷണത്തിനായി ജിയോ സിന്തറ്റിക് ബാഗുകൾ നിറയ്ക്കുന്ന സ്ഥലം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. 43 ലക്ഷം മുടക്കി അദ്യഘട്ടത്തിൽ 200 മീറ്റർ ഭാഗത്താണ് താത്കാലിക പ്രതിരോധം തീർക്കുന്നത്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയെത്തുടർന്നാണ് ഇതിനായി ഇറിഗേഷൻ വകുപ്പ് തുക അനുവദിച്ചത്.