ആറാട്ടുപുഴ: ഗ്രാമപ്പഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് ശനിയാഴ്ച മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വാർഡ്, തീയതി, സ്ഥലം എന്നീക്രമത്തിൽ: 1, 16, 17, 18-ഡിസംബർ രണ്ട്- ആയുർവേദ ആശുപത്രി, 1, 16, 17, 18- നാല്-ജെ.എം.എസ്. ഹാൾ, 2-അഞ്ച്-എൻ.ടി.പി.സി. ഗേറ്റിന് സമീപം, 3-നാല്- ചക്കിലിക്കടവ് ഗുരുമന്ദിരം, 4- ഒന്ന്-ഗുരുദേവ ട്രസ്റ്റ് സ്‌കൂൾ, 5-രണ്ട്-പ്രിയദർശിനി നഴ്സറി സ്‌കൂൾ, 5-മൂന്ന്-മണിവേലിക്കടവ് കണ്ടപ്പുറം ക്ഷീരസംഘം, 6, 7, 8-ഒൻപത്-വ്യാസ കരയോഗം, 11, 12-എട്ട്-വട്ടച്ചാൽ കരയോഗം, 13, 14-ആറ്്-ചിത്രാഞ്ജലി കരയോഗം.
9, 10-വാർഡുകളിലെ താമസക്കാർക്ക് ദിവസവും പെരുമ്പള്ളി അക്ഷയകേന്ദ്രത്തിൽ മസ്റ്ററിങ് നടത്തുന്നതാണ്. 15-ാം വാർഡിലെ താമസക്കാർക്ക് ആറാട്ടുപുഴ അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്താം.