അമ്പലപ്പുഴ : കോവിഡ് സ്ഥിരീകരിക്കുന്ന മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ കൊണ്ടുപോയി മറവുചെയ്ത് തിരിച്ചെത്തിയാൽ കുളിക്കാനോ, വസ്ത്രം മാറാനോ സൗകര്യമില്ലാതെ മോർച്ചറി ജീവനക്കാർ. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലെ അറ്റൻഡർമാർക്കാണ് ദുരിതം.

കോവിഡ് വ്യാപനത്തെത്തുടർന്ന് ഇവർ വിശ്രമമില്ലാതെ ജോലിയിലാണ്. ഇക്കൂട്ടത്തിലൊരാൾ കോവിഡ് ബാധിച്ച് മരിച്ച തെങ്കാശി സ്വദേശിയുടെ മൃതദേഹവുമായി സമ്പർക്കമുണ്ടായതിനാൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആലപ്പുഴയിലെ പൊതുശ്മശാനത്തിൽ കൊണ്ടുപോയാണ് മറവുചെയ്യുന്നത്.

മോർച്ചറി അറ്റൻഡർമാരാണ് പി.പി.ഇ. കിറ്റ് ധരിച്ച് മൃതദേഹം കൊണ്ടുപോകുന്നത്. തിരികെയെത്തുമ്പോൾ കുളിച്ച് വസ്ത്രം മാറുന്നതിന് മോർച്ചറിയോട് ചേർന്ന് സൗകര്യം ഇല്ലാത്തതാണ് ഇവരെ വലയ്ക്കുന്നത്.