അമ്പലപ്പുഴ: ഗാന്ധിജിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിൽ 72 ഗാന്ധിമാരെ അണിയിച്ചൊരുക്കി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂൾ. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ദിനാചരണം നടത്തിയത്.

ഗാന്ധിചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. ഗാന്ധിജിയുടെ വേഷമിട്ട കുട്ടികൾ ഗാന്ധിസൂക്തങ്ങളെഴുതിയ പ്ലക്കാർഡുകളുമായി പദയാത്ര നടത്തി. എസ്.എം.സി.ചെയർമാൻ എച്ച്.സലാം സന്ദേശം നൽകി. പ്രഥമാധ്യാപകൻ എസ്.മധുകുമാർ, എസ്.സുഭാഷ്, എസ്.സുനീർ, എസ്.രാജി, ജെ.ജോസി, സോണി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.