ആലപ്പുഴ: റോട്ടറി കൊച്ചിന്‍ നോര്‍ത്തും ആലപ്പുഴ രൂപതയും ചേര്‍ന്ന് ടി.ആര്‍.എഫ്. ഹോപ്പ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന ആറ് വീടുകളില്‍ നാലാമത്തേതിന്റെ താക്കോല്‍ ദാനം നടന്നു. രാവിലെ 11 മണിക്ക് ചെല്ലാനം പനക്കപ്പടിയില്‍ വച്ച്  മുന്‍ മന്ത്രി കെ.ബാബു, ജോണ്‍സന്റെ കുടുംബത്തിന് താക്കോല്‍ കൈമാറി.

ഡിസ്ട്രിക്ട് ഡയറക്ടര്‍ ബാലഗോപാല്‍ മുഖ്യാഥിതിയായ ചടങ്ങില്‍ പ്രസിഡന്റ് ബാലചന്ദ്ര പണിക്കര്‍, സെക്രട്ടറി വിന്‍സി, പ്രോജക്ട് കണ്‍വീനര്‍ ഹെന്‍ട്രി ഓസ്റ്റിന്‍, മുന്‍ പ്രസിഡന്റ് തോമസ് ജെ.ജെ, സജു  ജോസ്, ആന്‍സ് സിമി സജു, റെല്‍മി ഓസ്റ്റിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മറുവക്കാട് പള്ളി വികാരി ഫാ. ആന്റണി ഭവനം ആശീര്‍വദിച്ചു.